തൃശൂർ: ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രിയ കെ. ഉണ്ണികൃഷ്ണൻ ചുമതലയേറ്റു. 2012 ൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി തൃശൂരിൽ ഔദ്യോഗികസേവനമാരംഭിച്ച പ്രിയ മലപ്പുറം, പാലക്കാട് ജില്ലകളിൽ അസിസ്റ്റന്റ് എഡിറ്ററായും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (ഐ ആൻഡ് പിആർഡി) ഡയറക്ടറേറ്റിൽ സർക്കുലേഷൻ വിഭാഗം ഇൻഫർമേഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
2019 മുതൽ പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.